
തയ്യൽ തൊഴിലാളി യൂണിയൻ (എ ഐ ടി യു സി ) ജില്ലാ സമ്മേളനം എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അഷ്‌റഫ് ഉദ്‌ഘാടനം ചെയ്യുന്നു , ടി എ ആൻറണി , സി കെ പരമു, സി കെ അനിൽകുമാർ, എം പി രാധാകൃഷ്ണൻ, എൻ ഇ നമ്പൂതിരി, ഷാജി ഇടപ്പള്ളി, വി എസ് സുനിൽകുമാർ, അൻസാർ അമ്പാട്ട് എന്നിവർ സമീപം
കൊച്ചി : തയ്യൽ തൊഴിലാളി ക്ഷേമബോർഡിൽ ചട്ടത്തിലും നിയമത്തിലും പറഞ്ഞിട്ടുള്ള സർവീസ് പെൻഷൻ അനുവദിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് .തയ്യൽ തൊഴിലാളി യൂണിയൻ ( എഐടിയുസി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അഷ്‌റഫ് ഉദ്‌ഘാടനം ചെയ്തു. തൊഴിലാളി വർഗം പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടം ശക്തിയപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.എറണാകുളം വൈഎംസിഎ ഹാളിൽ നടന്ന സമ്മേളനത്തിൽ . യൂണിയൻ ജില്ലാ പ്രസിഡന്റ് എം പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു . എഐടിയുസി സംസ്ഥാന സെക്രട്രറി എലിസബത്ത് അസീസി, ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡി അരവിന്ദാക്ഷൻ, എൻ ഇ നമ്പൂതിരി , എ ഐ ടി യു സി മണ്ഡലം സെക്രട്ടറി വി എസ് സുനിൽകുമാർ , ലോട്ടറി ട്രേഡേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി ഷാജി ഇടപ്പള്ളി . എന്നിവർ പ്രസംഗിച്ചു .യുണിയൻ ജനറൽ സെക്രട്ടറി ടി എ ആൻറണി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. . ജില്ലാ സെക്രട്ടറി സി കെ പരമു സ്വാഗതവും വൈസ് പ്രസിഡണ്ട് അൻസാർ അമ്പാട്ട് നന്ദിയും പറഞ്ഞു. ആദ്യകാല ട്രേഡ് യൂണിയൻ നേതാവ് എൻ ഇ നമ്പൂതിരിയെ ചടങ്ങിൽ ആദരിച്ചു.പുതിയ ഭാരവാഹികളായി എം പി രാധാകൃഷ്ണൻ (പ്രസിഡന്റ്), പി ജി ശാന്ത , സജിനി കെ കെ ( വൈസ് പ്രസിഡന്റുമാർ), ടി എ ആൻറണി ( ജനറൽ സെക്രട്ടറി), സി കെ ബിജു, പി കെ ബിജു ( സെക്രട്ടറിമാർ), സി കെ പരമു(ട്രഷറർ) എന്നിവരങ്ങിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.










